Connect with us

Hi, what are you looking for?

CRIME

നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് നിന്ന് ബുള്ളറ്റ് മോട്ടോർസൈക്കിൾമോഷണം ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്..
കഴിഞ്ഞ രാത്രി വട്ടയ്ക്കാട്ടുപടിയിൽ പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായി കിലോമീറ്റർ ഓളം പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

ധർമ്മരാജിനെ ചോദ്യം ചെയ്തതിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നും, വെങ്ങോലയിൽ നിന്നും ഒരോ പൾസർ മോട്ടോർസൈക്കിളുകൾ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. ഏപ്രിൽ രണ്ടാം തീയതിയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 300 പവൻ മോഷ്ടിച്ച കേസിൽ രണ്ടുവർഷത്തോളം ജയിലിൽ കിടന്നാണ് പ്രതി പുറത്തിറങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി 40 ഓളം മോഷണക്കേസിലെ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നും വിദേശനിർമ്മിത മദ്യവും വാച്ചും പോലീസ് കണ്ടെടുത്തു. ഇത് എവിടെ നിന്ന് മോഷണം പോയതാണെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ ടോണി ജെ മറ്റം, എൻ.പി ശശി, എ.എസ്.ഐ.പി.എ
അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ പി.എസ് സലിം, ടി.എൻ മനോജ് കുമാർ ,ടി.എ
അഫ്സൽ, സി.പി.ഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

error: Content is protected !!