കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ (67) നെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ നടത്തുന്ന മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയുടേതാണ് വിധി. 2022 ഓഗസ്റ്റിൽ ആയിരുന്നു സംഭവം.
പോത്താനിക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി. ഡി വൈ എസ് പിയായിരുന്ന മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ, സബ് ഇൻപെക്ടർമാരായ ടി.കെ സൂധീർ , കെ.ടി സാബു എ എസ് ഐ മാരായ സി.ടി ഗിരീഷ്കുമാർ, വി.എം സൈനബ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
