കോമംഗലം: കോതമംഗലം മണ്ഡലത്തിൽ 60 വയസ്സ് കഴിഞ്ഞ പട്ടിക വിഭാഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനമായി നല്കുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. മണ്ഡലത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 207 പുരുഷന്മാർക്കും 244 സ്ത്രീകൾക്കുമായി ആകെ 451 പേർക്കാണ് 1000 രൂപ വീതം ഓണ് സമ്മാനം നല്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക ലഭ്യമാക്കുന്നതെന്നും എം.എൽ .എ . അറിയിച്ചു.
