Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി

കോതമംഗലം :ആം ആദ്മി പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം നൽകിയതിന്റെ സന്തോഷത്തിൽ ആം ആദ്മി പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. മുൻസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ കോഴിപ്പിള്ളിക്കവലയിൽ സമാപിച്ചു. തുടർന്ന് കരിമരുന്ന്കല പ്രകടനത്തോടുകൂടി സമാപന സമ്മേളനം. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മത് നൗഷാദ് കോണിക്കലിന്റെ അദ്ധ്യക്ഷതയിലായിരുന്നു സമ്മേളനം . ജാമ്യം നിയമപരമാണെന്നും അനന്തമായി കുറ്റപത്രം നൽകാതെ ഒരാളെ ജയിലിൽ അടക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് നിരീഷിച്ചു. ഇ ഡി കേസിലെ ജാമ്യം തടയാനാണ് സിബിഐ അറസ്‌റ്റ്‌ എന്നും ജസ്റ്റീസ് ഉജ്ജൽ ഭുയാൻ സിബിഐ ക്കെതിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയതെന്നും പ്രവർത്തകർ പറഞ്ഞു . ഈ മാസം 23 ന് തൃശൂരിൽ നടക്കുന്ന ആം ആദ്മി പാർട്ടിയുടെ മഹാ സംഗമത്തിൽ ഡെൽഹി മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയായും, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പങ്കജ് ഗുപ്തയും വരുന്നത് ആം ആദ്‌മി പാർട്ടിയുടെ കേരളത്തിലെ ശക്തി തെളിയിക്കുന്ന വൻ പ്രകടനമായിരിക്കും പൂര നഗരിയായ തൃശൂരിൽ നടക്കാൻ പോകുന്നത് എന്നും ഉത്ഘാടന പ്രസംഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ .

പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിള്ളി, ഷോജി കണ്ണംപുഴ, മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, സുരേഷ് പദ്മനാഭൻ, ലാലു, മാത്യു, കുമാരൻ സീ കെ, മത്തായി പിച്ചക്കര, ബോസ് കെ.സി, പിയേഴ്സൻ .പീ ഐസക്ക്, സജി തോമസ്, രാജപ്പൻ നേര്യമംഗലം, സുരേഷ് മുടിയാ, ശാന്തമ്മ ജോർജ്, റെജി ജോർജ്, ഏല്യസ് പി .വി, ചന്ദ്രൻ കെ.എസ്, ബെന്നി പുതുക്കിൽ, ഷാജൻ കറുകടം, രവി ഇഞ്ചൂർ, ജേക്കബ് വാരപ്പെട്ടി, ഡിവിൻ ജോസഫ്, മനോജ് വർക്കി, സക്കറിയാസ് കൂട്ടുങ്കൽ, തങ്കചൻ കെ പി, കുഞ്ഞിത്തൊമ്മൻ , പയസ്സ് ആന്റണി, ജോളി കൂടിയാറ്റ് വിനോദ് നെല്ലിക്കുഴി, സുരേഷ് ഐ എസ്, യോഹന്നാൻ വെണ്ടുവഴി, ജോസഫ് പൂച്ചകുത്ത് , സജി എം എ,എന്നിവരും പങ്കെടുത്തു. 2025 ൽ വരാൻ പോകുന്നത് കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ യുഗം ആയിരിക്കുമെന്നും നന്ദി പ്രസംഗത്തിൽ പാർട്ടി പിണ്ടിമന മണ്ഡലം പ്രസിഡന്റ് കെ.എസ് ഗോപിനാഥൻ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം:  കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍,...

NEWS

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉള്‍പ്പെടുന്ന കേബിളുകള്‍ മോഷ്ടിച്ച കേസില്‍ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസ്സാം നൗഗോണ്‍ ബോഗമുഖ് സ്വദേശി സമിദുല്‍ ഹഖ് (31), മൊരിഗോണ്‍ കുപ്പറ്റിമാരി...

NEWS

പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരില്‍ നാശം വിതച്ചു. ഒന്നാം വാര്‍ഡില്‍ കിഴക്കേ ഭാഗത്ത് ലാലു ജോര്‍ജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റില്‍ നാശം സംഭവിച്ചത്. 50 വര്‍ഷം മുതല്‍ 120 വര്‍ഷം...

NEWS

കോതമംഗലം: വന്യജീവി ആക്രമണം നഷ്ടപരിഹാരം 24 ലക്ഷമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. FARM- ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി സന്ദീപ് എസ് കേരളാ ഹൈ കോടതിയിൽ കൊടുത്ത കേസിൽ...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിഉയര്‍ത്തി ഈറ്റക്കൂട്ടം. റോഡിന്റെ വശങ്ങളിലായി നില്‍ക്കുന്ന ഈറ്റക്കാടുകളും മരച്ചില്ലകളും റോഡിന്റെ പകുതിയോളം വളര്‍ന്നിറങ്ങിയതാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നത്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളും വളവും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്നതില്‍...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക...

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

NEWS

കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന്...

error: Content is protected !!