Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി കോതമംഗലത്ത് പ്രകടനം നടത്തി

കോതമംഗലം: ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോഡിയാക്ക് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ ആം ആദ്‌മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി. ഡൽഹി വിദ്യാഭ്യാസ മേഖലയിൽ ഹാപ്പിനസ് കരിക്കുലം ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി ,നീറ്റ് പരീക്ഷിയിൽ ഡെൽഹി സർക്കാർ സ്കൂളുകളിൽ 80% കുട്ടികൾ യോഗ്യത നേടാൻ പാഠ്യപദ്ധതി കാലോചിതമായി പരിഷ്ക്കരിച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയ. അദ്ദേഹത്തെ ഡൽഹി മദ്യനയത്തിൻറെ പേരിൽ കള്ളകേസിൽ കുടുക്കി കഴിഞ്ഞ 17 മാസക്കാലം ജയിലിലടച്ചിരിക്കുകയായുന്നു.ഈ കേസിൽ ED ക്ക് ഒരു തെളിവുപോലും ഹാജരാക്കാൻ സാധിച്ചില്ലാ എന്നതാണ് കോടതി ED ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. നിങ്ങൾക്കെങ്ങനെയാണ് കുറ്റം തെളിയിക്കാൻ സാധിക്കുന്നത് എന്നും ഇനിയും ജയിലിൽ അടക്കുന്നത് നീതിന്യായ വ്യവസ്ഥക്ക് കളങ്കമാകുമെന്നും കോടതി നിരീഷിച്ചു. തുടന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിന്റെ ആഹ്ലാദ സൂചകമായിട്ടാണ് ആം ആദ്‌മി പ്രവർത്തകർ കോതമംഗലത്ത് പ്രകടനവും സമ്മേളനവും നടത്തിയത്. മുൻസിപ്പൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നിയോജക മണ്ഡലം മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ ഫ്ലാഗ് ചെയ്തു . ടൗൺചുറ്റി നടത്തിയ പ്രകടനം ചെറിയപ്പള്ളിത്തഴത്ത് സമാപിച്ചു. തുടന്ന് ചേർന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് സാബു കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറുകപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി.
ആം ആദ്മി പാർട്ടി നേതാക്കളെ കള്ളകേസിൽ കുടുക്കുന്നതിൽ യേഗം പ്രതിഷേധം രേഖപ്പെടുത്തി. പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന് ഉടൻ നീതി നടപ്പിലാക്കി കിട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, സാബു കുരിശിങ്കൽ, K S ഗോപിനാനാഥൻ, ലാലു മാത്യു .പിയേഴ്സൻ വാരപെട്ടി, സീ കെ കുമാരൻ, ശാന്തമ്മ ജോർജ്, റെജി ജോർജ്, രവി ഇഞ്ചൂർ, തങ്കച്ചൻ കോട്ടപ്പടി, വിനോദ് ഇരുമലപ്പടി, വർഗ്ഗീസ് കഴുതകോട്ടിൽ, രാജപ്പൻ നേര്യമംഗലം, ജോസഫ് പൂച്ചകുത്ത്, ഏല്യാസ് കരിങ്ങഴ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!