പല്ലാരിമംഗലം: കൂലി ചോദിച്ചെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഇഞ്ചക്കുടിയില്‍ പ്ലൈവുഡ് കമ്പനിയിലേക്ക് സിപിഐ എം പ്രതിഷേധ മാര്‍ച്ച് നടത്തി. എ.സി മെക്കാനിക്കായ യുവാവ് എ.സി ഫിറ്റ് ചെയ്ത കൂലി ചോദിക്കാനെത്തിയപ്പോഴായിരുന്നു അഞ്ചംഗ സംഘം അക്രമം അഴിച്ചുവിട്ടത്. പ്രശ്‌നമറിഞ്ഞെത്തിയ സിപിഐ എം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി വി പി ബഷീറിനെയും സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ തലക്കും, കാലിനും, പുറത്തിനും പരിക്ക് പറ്റിയ എ.സി മെക്കാനിക്കും സിപിഐ എം കുടമുണ്ട ബ്രാഞ്ചംഗവുമായ കെ എം കബീര്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വി പി ബഷീറിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു.
കുടമുണ്ട കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പ്ലൈവുഡ് കമ്പനിക്ക് മുന്നില്‍ പോത്താനിക്കാട് പൊലീസ് തടഞ്ഞു. സിപിഐ എം പ്രവര്‍ത്തകരെ കൂടാതെ നിരവധി നാട്ടുകാരും പ്രതിഷേധത്തിന് പിന്തുണയുമായെത്തിയിരുന്നു.
പ്രതിഷേധ യോഗം പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, ബ്രാഞ്ച് സെക്രട്ടറി വി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി കെ മുഹമ്മദ്, എന്‍ എസ് ഷിജീബ്, കെ എം നൂറുദീന്‍, റിയാസ് തുരുത്തേല്‍, വാര്‍ഡ് മെമ്പര്‍ എ എ .രമണന്‍, സിഐടിയു യൂണിയന്‍ സെക്രട്ടറി പി സി അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിമാരായ മുഹ്‌സിന്‍ മുഹമ്മദ്, എം എ ഷെമീം, മേഖലാ പ്രസിഡന്റ് ഹക്കീം ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
