Connect with us

Hi, what are you looking for?

NEWS

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

കോതമംഗലം: കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കുറുകെകടന്ന കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായ പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് ഇന്നലെ രാത്രി എട്ടിനാണ് സംഭവം.

വയറിംഗ ജോലിക്കാരനായ അഖില്‍ കോതമംഗലത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചുവീണു.

റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലത് കൈപ്പത്തിക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്. കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

 

You May Also Like

NEWS

കോതമംഗലം: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ ആലപ്പോട്ട് കൊക്കഡ്ര വീട്ടില്‍ ദിനേശ്മിനി ദന്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മി ദിനേശ്...

NEWS

കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...

NEWS

കോതമംഗലം : കുട്ടമ്പുഴ പൂയം കുട്ടിയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.  പ്രകൃതിക്ഷോഭം മറ്റുമുണ്ടാകുമ്പോൾ പലപ്പോഴും ആദിവാസിമേഖല ഉൾപ്പെടെ ഒറ്റപ്പെട്ടു...

error: Content is protected !!