കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര ( കൂവക്കണ്ടം ഭണ്ഡാരത്തിൽ നിന്നും ), മകരസംക്രമ പൂജ, ദീപാരാധന, ചുറ്റുവിളക്ക്, ചിന്ത് മേളം, അത്താഴപൂജ എന്നിവ സംഘടിപ്പിച്ചിരുന്നു. ഉത്സവ ദിനം ആന്റണി ജോൺ എംഎൽഎ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജിജി സജീവൻ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാറാമ്മ ജോൺ, വാർഡ് മെമ്പർമാരായ സന്തോഷ് അയ്യപ്പൻ, ശ്രീജ സന്തോഷ്, ക്ഷേത്രം പ്രസിഡന്റ് വിജയൻ കെ എ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ ഉത്സവ ആഘോഷങ്ങളിൽ പങ്കാളികളായി.1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്താണ് ക്ഷേത്രത്തിനായി 5 ഏക്കറോളം ഭൂമി ലീസിന് നൽകിയിട്ടുള്ളത്. പൂർണ്ണമായും വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രം.
