കോതമംഗലം: മരം മുറിയ്ക്കുന്നതിനിടയില്‍ മുകളില്‍ തങ്ങിനിന്ന മറ്റൊരു കമ്പ് തലയില്‍ വീണ് തലക്കോട് സ്വദേശി ഷാജി (48)യാണ് ഇന്ന് രാവിലെ തല്‍ക്ഷണം മരിച്ചത്. കവളങ്ങാട് പെരുമണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികള്‍ സഹ തൊഴിലാളികള്‍ക്കൊപ്പം മുറിക്കുന്നതിനിടയിലാണ് മുകളില്‍ തങ്ങി നിന്ന മരക്കമ്പ് താഴെ മരം മുറിച്ചുകൊണ്ട് നിന്ന ഷാജിയുടെ തലയില്‍ പതിച്ചത്. അതിഗുരുതരമായി തലയ്ക്ക് പരിക്ക് പറ്റിയ ഷാജിയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഊന്നുകല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു ബോസി കോതമംഗലം താലൂക്ക് ഹോസ്പ്പിറ്റലില്‍ .. പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.നിര്‍ദ്ദനകുടുംബാംഗമായ ഷാജി മരപ്പണി ചെയ്ത് സ്വന്തം അദ്ധ്വാനം കൊണ്ട് പണിത വീടിന്റെ പണി പൂര്‍ത്തിയാകുന്നേയുള്ളു. അന്തരിച്ച ഷാജി തലക്കോട് വെള്ളാപ്പാറകരയില്‍ കിഴക്കേല്‍പുറം വീട്ടില്‍ ശിവന്‍ന്റെ മകനാണ് ഭാര്യ സിന്ദു ബൈസന്‍വാലി മുത്തുകാട് പാലക്കാട്ടില്‍ കുടുംബാംഗം.ഏകമകള്‍ അഖില മെഡിക്കല്‍ കോഴിക്കോട് സ്വകാര്യ കോളജിലെ നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം ചൊവ്വാഴ്ച തലക്കോട് വീട്ടുവളപ്പില്‍