കോതമംഗലം: ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തത്.സിപിഐയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമാകുന്നത്. 2023 മുതൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എഐവൈഎഫ് എറണാകുളംജില്ലാ പ്രസിഡണ്ട് , എഐറ്റി യുസി ജില്ലാ വൈസ് പ്രസിഡൻ്റ് എന്നി ചുമതലകൾ കൂടി വഹിക്കുന്നുണ്ട്. കോതമംഗലം സ്വദേശി എം പി എ ചെയർമാൻ ഇ.കെ ശിവൻ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായി തിരഞ്ഞെടുത്തിട്ടുണ്ട്.
