കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു
നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ് ഇന്ന് പുലർച്ചേ കാട്ടുപോത്ത്’ ഇറങ്ങിയത്. ഒരു മാസം മുൻപ് ഈ കാട്ടുപോത്ത് നേര്യമംഗലം, ഇഞ്ചതൊട്ടി ജനവാസ
മേഖലയിൽ എത്തി ഭീതി പരത്തിയിരുന്നു. പിന്നീട് കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിരുന്നതാണ്. ഉൾകാടുകളിൽ മാത്രം കാണുന്ന കാട്ടുപോത്തുകൾ കൂട്ടാമായി സഞ്ചരിക്കുന്ന വന്യജീവിയാണ്.
അപൂർവ്വമായി മാത്രമാണ് ഇവയെ ഒറ്റക്ക് കാണാനാകൂ. അത് കൊണ്ട് തന്നെ കൂട്ടം തെറ്റി ഇറങ്ങിയിട്ടുള്ള കാട്ടുപോത്തിന് വീണ്ടും ഉൾവനത്തി
ലേക്ക് എത്തുന്നതിനോ മറ്റ് കാട്ടുപോത്ത് കുട്ടങ്ങൾക്കൊപ്പം കൂടുന്നതിനോ കഴിയാത്തതാണ് ഇത് ജനവാസ മേഖലയിൽ തങ്ങുന്നതിന് കാരണമെന്നാണ് വന്ന പാലകരുടെ വിശദീകരണം. എന്നാൽ വനപാലകരുെടെ നിഗമനങ്ങൾ സാങ്കേതികം മാത്രമാണന്നും
എപ്പോൾ വേണമെങ്കിലും വന്യജീവികൾ നാട്ടിലിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനവാസ മേഖലയിൽ അടിയന്തിരമായി ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.