കോതമംഗലം :രാജ്യങ്ങൾ സാമ്പത്തികമായി വികസിക്കുമ്പോൾ പരിസ്ഥിതി ചൂഷണം കുറഞ്ഞു വരുന്നതായി കാണുന്നുവെന്ന് ഐക്യ രാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം ദുരന്ത സാധ്യത
ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ആരംഭിച്ച ത്രിദിന അന്തർ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പെൺകുട്ടികളുടെ ഉന്നമനം എവിടെ നടക്കുന്നുവോ അവിടെയാണ് സുസ്ഥിരമായ വികസനം നടക്കുന്നതെന്നും,കേരളം ലോകത്തിനു നൽകുന്ന വലിയ മാതൃകയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യമെന്നും ഡോ. മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു. എം. എ.കോളേജിലെ കോമേഴ്‌സ്, ഇക്ണോമിക്സ്, ഹിസ്റ്ററി & സോഷ്യോളജി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലാണ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ
ത്രിദിന അന്തർ ദേശീയ സമ്മേളനം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ ഏഷ്യാ പസിഫിക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി & ഇന്നൊവേഷൻ പ്രൊഫസർ നൂർ ലാലുവ റഷീദ മോഹ്ദ് റാഷീദ്,നേപ്പാൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. മേനുക മഹാരാജൻ,എന്നിവർ ആദ്യ ദിനത്തിൽ പ്രഭാഷണം നടത്തി .
