കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പട്ടയ അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.തഹസിൽ ദാർ റെയ്ച്ചൽ കെ വർഗീസ് അധ്യക്ഷത വഹിച്ചു. എം കെ രാമചന്ദ്രൻ , പി കെ പൗലോസ്,കെ എം വിനോദ്, പി എ അനസ്,എ ബി ശിവൻ,സന്ധ്യ ലാലു, എന്നിവർ ക്യാമ്പിൽ സംസാരിച്ചു . 100 കണക്കിന് ആളുകൾ ക്യാമ്പിൽ നേരിട്ടെത്തി അപേക്ഷകൾ നൽകി. അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
