കോതമംഗലം: കീരമ്പാറയിൽ കനാല്‍ ബണ്ട് റോഡില്‍ ചാക്കില്‍ മാലിന്യം തള്ളിയ ആളെ പിടികൂടി. പഞ്ചായത്ത് പതിനായിരം രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കി. നെടുംപാറ ഭാഗത്തെ കനാല്‍ ബണ്ട് റോഡിലാണ് നാല് ചാക്കുകളിലായി മാലിന്യം തള്ളിയത്. കുപ്പിച്ചില്ലും പഴകിയ തുണികളും തെര്‍മ്മോകോളും മാസ്‌കുക്കളും അടങ്ങിയ വസ്തുക്കളാണ് തള്ളിയത്. മാലിന്യ ചാക്കില്‍ ഉണ്ടായിരുന്ന എക്‌സ് റേ ഫിലിം ആണ് മാലിന്യം തള്ളിയ ആളെ കുറിച്ച് തിരിച്ചറിയാൻ ഇടയാക്കിയത്. ഫിലിം ഇട്ടിരുന്ന കവറിലെ ആശുപത്രിയില്‍ എത്തി അന്വേഷച്ചതില്‍നിന്നാണ് മാലിന്യം തള്ളിയ ആളുടെ മേല്‍വിലാസം ലഭിച്ചത്. വാര്‍ഡ് മെംബറുടെ നേതൃത്വത്തിലാണ് ആളെ കണ്ടെത്തിയത്. പതിനായിരം രൂപ പിഴ അടക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതായി വാര്‍ഡ് മെംബര്‍ വി.കെ. വര്‍ഗീസ് പറഞ്ഞു
