പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരേതനായ ചാക്കോ സ്‌കറിയയുടെയും ലിസിയുടെയും മകനാണ് മരിച്ച ആല്‍ബിന്‍. ഭാര്യ: ജീന തമ്പി (നഴ്‌സ്, ഉമ്മുല്‍ഖുവൈന്‍ ആശുപത്രി). രണ്ടു മക്കളുണ്ട്. സംസ്‌കാരം പിന്നീട്.
