പോത്താനിക്കാട്: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ വാട്ടപ്പിള്ളിയിൽ വീട്ടിൽ എൽദോസ് ചാക്കോ (45) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പല്ലാരിമംഗലം അടിവാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം അലി, ഇയാളുടെ സുഹൃത്ത് ഇസ്മായിൽ എന്നിവരെയാണ് ആക്രമിച്ചത്. പരാതിക്കാരനായ ഇബ്രാഹിം അലിയുടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ എൽദോസ് വാങ്ങി വച്ചിരുന്നത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഇവരെ ആക്രമിക്കാൻ കാരണം.’ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അമ്പേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്.
