വാട്ടർഫോർഡ് : അയർലൻഡിൽ സന്ദർശനത്തിന് പോയ കോഴിപ്പിള്ളി സ്വദേശി സന്ദർശനത്തിനിടെ അയർലണ്ടിൽ വച്ചു മരണമടഞ്ഞു. കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ ഏലിയാസ് ജോൺ (67)ആണ് മരണമടഞ്ഞത്. അയർലൻഡിലെ വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം മകൻ ബേസിൽ രാജിന്റെ അടുത്ത് സന്ദർശനന്തിനു പോയതായിരുന്നു ഏലിയാസ്. സന്ദർശത്തിനിടയിൽ അസുഖബാധിതനായി നാല്പത് ദിവസത്തോളം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണമടഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. ഭാര്യ : ജിനി പോത്താനിക്കാട് കണ്ണാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനിത (യുകെ), ബേസിൽ (അയർലണ്ട്). മരുമക്കൾ: ശ്യാം, പ്രിൻസി.