Connect with us

Hi, what are you looking for?

NEWS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ മുൻപിൽ കൂട്ടധർണ നടത്തി

കോതമംഗലം :കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ അവസ്ഥ പരിഹരിക്കുക, പോലീസ് സർജനെ നിയമിക്കുക, മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ അനാസ്ഥഅവസാനിപ്പിക്കുക, ഡയാലിസ് സെന്റർ തുറന്നുകൊടുക്കുക, അംഗപരിമതർക്ക് കൊടുക്കുവാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടിയന്തിരമായി മെഡിക്കൽ ബോർഡ് കൂടി ഉടൻ കൊടുക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് INTUC കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രിയ്ക്കു മുന്നിൽ പ്രതിഷേധ മാർച്ചും കൂട്ട ധർണ്ണയും നടത്തി.മലയോര പ്രദേശമായ കോതമംഗലം ഗവൺമെന്റ് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അപകടമരണം, അസ്വാഭാവിക മരണം എന്നിവ ഉണ്ടാകുമ്പോൾ മറ്റ് ആശുപത്രിയിലേക്ക് ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വേണ്ടി ഈ ആശുപത്രിയിൽ നിന്ന് കൊണ്ടുപോവുക പതിവായിരിക്കുന്നു.

ഇത് മാറ്റുവാൻ വേണ്ടി പോലീസ് സർജനെ നിയമിക്കാൻ നടപടിയെടുക്കണം എന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഐ. എൻ. ടി. യു. സി
മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്
കെ വി. ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
എം എസ് എൽദോസ്, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, പിസി ജോർജ്, ശശി കുഞ്ഞുമോൻ, ജിജിസാജു, സി ജെ എൽദോസ്, ബേസിൽ പാറേകുടി, ബേസിൽ തണ്ണിക്കോട്ട്,കെ സി മാത്യൂസ്,അലി പടിഞ്ഞാറെ ചാലിൽ, സുരേഷ് ആലപ്പാട്ട്, ജിജോ കവളങ്ങാട് , ഗുണവതി ശിവദാസൻ, വിൽസൺ കൊച്ചുപറമ്പിൽ, റസാക്ക് നേര്യമംഗലം, ജോസ് കൈതമന, എ ആർ പൗലോസ്, ഇബ്രാഹിം ഇടയാലിൽ, അനിൽ രാമൻ നായർ, വിജയൻ നായർ, പ്രഹ്ളാദൻ, എബി നമ്പിച്ചൻ കുടി, കെ പി കുഞ്ഞ്, കെ. എം സലിം. എം. എസ്. നിബു , കാസിം തങ്കളം, എന്നിവർ പ്രസംഗിച്ചു. അനേകം തൊഴിലാളികൾ പ്രകടനത്തിലും ധർണയിലും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...

ACCIDENT

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി...