കോതമംഗലം – കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോതമംഗലം, അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിൻ്റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്.
കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.
