കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് ഉൾവനത്തിലേക്ക് തുരത്തുകയായിരുന്നു. മൂന്ന് ആനകളുണ്ടായിരുന്നു. പടക്കം പൊട്ടിച്ചാണ് ഉൾവനത്തിലേക്ക് മൂന്ന് മണിയോടെ തുരത്തിയത്.
