കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസിയായ ജൂവൽ ജൂഡി പറഞ്ഞു.
