കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയിലൂടെ മനുഷ്യത്തവും മത സൗഹാര്‍ദവും പഠിപ്പിച്ച സോഷ്യലിസവും പഠിപ്പിച്ച നേതാവാണ് മുഹമ്മദ് നബിയെന്നും അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങള്‍ മനുഷ്യനുള്ളിടത്തോളം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കണ്‍വീനര്‍ നൂറുദ്ദീന്‍ വെണ്ടുവഴി സ്വാഗതമാശംസിച്ചു. ആന്റണി ജോണ്‍ എം എല്‍ എ വിശിഷ്ടാതിഥിയായി. ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി ആമുഖ പ്രഭാഷണം നടത്തി.
വൈകിട്ട് 4.30 ന് നടന്ന പതാക ഉയത്തലിനും തുടര്‍ന്ന് നടന്ന മൗലിദ് മജ്്‌ലിസിനും സയ്യിദ് ശഹീര്‍ സഖാഫി അല്‍ ഐദറൂസി നേതൃത്വം നല്‍കി. ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അല്‍ അസ്ഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹുസൈന്‍ അബ്്ദുല്‍ ഖാദിര്‍ അഹ്‌സനി അല്‍ ഐദറൂസി (ചാലിശ്ശേരി തങ്ങള്‍) സ്വലാത്ത് സമര്‍പ്പണവും പ്രാര്‍ഥനയും നടത്തി.
റേഷന്‍ കാര്‍ഡ് വിതരണം ആന്റണി ജോണ്‍ എം എല്‍ എയും മെഡിക്കല്‍ കാര്‍ഡ് വിതരണം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് പി എം മജീദും താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണ പദ്ധതി പ്രഖ്യാപനം ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് വളണ്ടിയേഴ്‌സ് സമര്‍പ്പണം ചാലിശ്ശേരി തങ്ങള്‍ നിര്‍വഹിച്ചു.
ബഷീര്‍ അല്‍ ഹസനി, പി കെ ബാവ ദാരിമി, മീരാന്‍ സഖാഫി, സി എ മുഹമ്മദ് ശഫീഖ് വെണ്ടുവഴി, ക്യാപ്റ്റന്‍ പി കെ ഉബൈസ്, നവാസ് സി എം, അഷ്‌റഫ് പ്രവാസി, ഷഹനാസ് അല്‍ ഖാസിമി, പി എം മുഹമ്മദ് വട്ടക്കുടി സംസാരിച്ചു. സ്വാഗതസംഘം ട്രഷറര്‍ സിറാജ് നെല്ലിക്കുഴി നന്ദി പറഞ്ഞു. ശേഷം അന്നദാനവും നടന്നു.
