കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനയാക്രമണത്തിൽ വളർത്തു പോത്തിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ബെന്നി വർഗീസിൻ്റ റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്. മൂന്ന് പോത്തുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം രക്ഷപെട്ടു.
കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ വന്യ മൃഗശല്യം രൂക്ഷമാണ്. ഫെൻസിംഗ് പ്രദമല്ലെന്നും, നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താൻ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.






















































