കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, മെമ്പർമാരായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, ശ്രീകല സി, ഷജി ബെസി ആസൂത്രണ സമിതി ഉപാധ്യക്ഷൻ റഹിം ചെന്താര, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വിവിധ വർക്കിംഗ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് കൃഷി ഓഫീസർ സൗമ്യ സണ്ണി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ കെ സുനീതി, ആസൂത്രണ കമ്മിറ്റി അംഗം അഡ്വ. സി പി ജോണി, ഹെൽത്ത് ഇൻസ്പെക്ടർ എം വി സാബു, ഇളങ്ങവം എൽ പി സ്കൂൾ ടീച്ചർ കെ പി ശോഭന, വർക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷന്മാരായ നോബി എസ് കൊറ്റം, എം വി ജോയ്, രമ്യ സുഭാഷ്, ഐ സി ഡി എസ് സൂപ്പർവൈസർനസ്റിൻ നാസർ, വി.ഇ.ഓ-മാരായ ശോഭ പി ജി, വരുൺ, ഓവർസിയർമാരായ റുഖിയ കെ, വാസുദേവ റാവു, സീനിയർ ക്ലാർക്ക് ശ്രീജ കെ എസ് എന്നിവർ വിഷയാവതരണം നടത്തി.