Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിലെ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം

കോട്ടപ്പടി : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. ജൂലൈ പന്ത്രണ്ടാം തീയതി ഇടവക സമൂഹത്തിൽനിന്ന് മരിച്ചുപോയവർക്കും, മരണമടഞ്ഞ മുൻ വികാരിമാർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. കോതമംഗലം രൂപത ചാൻസലർ റവ. ഫാ.ജോസ് കുളത്തൂർ മുഖ്യകാർമികത്വം വഹിച്ചു.
പൊതുസമ്മേളന ദിനമായ പതിമൂന്നാം തീയതി ശനിയാഴ്ച കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷനായിരുന്നു. ജലവിഭവശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു . കോതമംഗലം എംഎൽഎ ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സഭ കോതമംഗലം മേഖലാ അധ്യക്ഷൻ ഏലിയാസ് മോർ യൂലിയോസ് അനുഗ്രഹപ്രഭാഷണവും മൊമെന്റോ വിതരണവും നടത്തി. ഡീൻ കുര്യാക്കോസ് എം പി, ഫ്രാൻസിസ് ജോർജ് എംപി, ക്രിസ്റ്റോ ജോജോ,സോണി ജോസ്, അഞ്ചു ജെയ്സൺ , ബിജു തെക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.

പതിനാലാം തീയതി ഞായറാഴ്ച കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മടത്തി കണ്ടത്തിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനത്തിൽ മാർ. ജോർജ് മടത്തികണ്ടത്തിൽ അധ്യക്ഷനായിരുന്നു. വികാരി ജനറാൾ മാരായ മോൺ. പയസ്സ് മലെക്കണ്ടം, മോൺ. വിൻസന്റ് നെടുങ്ങാട്ട്, ജോർജ് ഓടക്കൽ, സി. അഭയ എം എസ് ജെ, സി. ശ്രുതി എം എസ് ജെ, സി മരിയാൻസ് എം എസ് ജെ തുടങ്ങിയവർ പ്രസംഗിച്ചു
ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, അനീഷ് പാറക്കൽ, ജെറിൽ ജോസ് കാഞ്ഞിരത്തും വീട്ടിൽ, ലൈജു ഇടപ്പുള്ളവൻ, ക്രിസ്റ്റോ ജോജോ, റോബിൻ ഓടക്കൽ, ഷിജു അറക്കൽ, റോബിൻസ് റോയ് തുടങ്ങിയവർ നേതൃത്വം നൽകി
ഇടവകാംഗങ്ങൾ എല്ലാവരും പിസ്താ ഗ്രീൻ കളർ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് ഏറെ ശ്രദ്ധേയമായി

You May Also Like

NEWS

കോതമംഗലം :പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർ ബസേലിയോസ്‌ ആശുപത്രിയിൽ സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി ഇമ്മ്യൂണിക്കേഷൻ പ്രോഗ്രാം...

NEWS

കോതമംഗലം: കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസ്, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം :2.34 കോടി രൂപ എം എൽ എ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നാളെ (11/10/25 ) വൈകിട്ട്...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം:കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വർഗീസ് മൂലൻ പതാക ഉയർത്തി ആഘോഷ...

NEWS

കോതമംഗലം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം അനധികൃത വഴിയോര കച്ചവടത്തിനെതിരെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കോട്ടപ്പടി പഞ്ചായത്ത് വാർഡ് 8 നാഗഞ്ചേരി, മൈലുങ്കൽ പൗലോസിന്റെ ഉദ്ദേശം ഒന്നര വയസുള്ള പോത്ത് താഴശേരിയിൽ ജയദേവന്റെ ഉദ്ദേശം 30 അടി താഴ്ചയിൽ...

error: Content is protected !!