കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമ്മാരായ ഡെയ്സി ജോയി,ജോഷി പൊട്ടയ്ക്കൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കോറമ്പേൽ,ബസ്സുടമകളായ ഷാജി തോപ്പികുടി,ഷംസുദ്ദീൻ തോപ്പികുടി,ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി ഇ ബി റ്റി, ജനറൽ സെക്രട്ടറി സി ബി നവാസ്,വൈസ് പ്രസിഡന്റ് കൊച്ചിൻ സാമുവൽ,നിരവധി ബസ് ജീവനക്കാർ സന്നിഹിതരായിരുന്നു.
മെയ് മാസം 25-)0 തീയതി രാവിലെയാണ് മണികണ്ഠൻച്ചാൽ ചപ്പാത്തിൽ വച്ച് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.ഇന്ന് ഒരു ദിവസത്തെ ഐഷാസ് ഗ്രൂപ്പിന്റെ 10 ബസുകളുടെ മുഴുവൻ കളക്ഷനും ബിജുവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.
