കോതമംഗലം: ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഐ എം എ കോതമംഗലവും എം എ എഞ്ചിനിയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. എം എ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ അമ്പത് എൻ എസ് എസ് വോളണ്ടിയർമാർ രക്തദാനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലയൺ ഡിജിൽ സെബാസ്ത്യൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ഐ എം എ പ്രസിഡൻ്റ് ഡോ. ലിസ തോമസ്,ലയൺ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ സിജോ ജേക്കബ്,റീജിയൺ ചെയർമാൻ ലയൺ കെ. സി. മാത്യൂസ്, ക്ലബ്ബ് സെക്രട്ടറി കെ എം കോരച്ചൻ, ട്രഷറർ സി.എ. ടോണി ചാക്കോ, എൻ.എസ് എസ് ഓഫീസർ ശ്രീ ദർശൻലാൽ എന്നിവർ പ്രസംഗിച്ചു.
