കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പ് കാസർഗോഡ് നിന്നും തിരുവനന്തപുരം നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കായികതാരങ്ങളും ,യുവജനങ്ങളും ,വിദ്യാർത്ഥികളും ,സന്നദ്ധ പ്രവർത്തകരും ,റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ,ക്ലബുകൾ ,വ്യാപാരികൾ ,തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന മെഗാ മാരത്തോൺ സന്ദേശ യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന വാക്കത്തോണും , സൈക്ലത്തോൺ, ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിനും ,കായിക താരങ്ങളുമായി അഭിമുഖവും ,തുടർന്ന് പുതിയ കളിയിടങ്ങൾ കണ്ടെത്തുകയും കായിക ക്ലബ്ബുകൾക്ക് ആവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. മെയ് 23 ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായിട്ടാണ് മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചിട്ടുള്ളത്. മുനിസിപ്പൽ തല സംഘാടകസമിതി യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം , വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് , കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ,രമ്യ വിനോദ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധികളായ പി ഐ ബാബു,ജോയി പോൾ , എന്നിവർ ലഹരി വിരുദ്ധ ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരിച്ചു. ,പോലീസ് ,എക്സൈസ് ,വിവിധ സ്‌കൂൾ അധ്യാപകർ, വ്യാപാരി പ്രതിനിധികൾ ,ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ,കുടുംബശ്രീ ചെയർപേഴ്സൺ ,ഹരിത കർമ്മ സേന അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ ,യൂത്ത് കോ-ഓഡിനേറ്റർ തുടങ്ങിയ നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.
