കോതമംഗലം: കോതമംഗലം ബ്ലോക്പഞ്ചായത്ത് 2020 – 2021 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷംരൂപ വകയിരുത്തി ബ്ലോക്പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 400 സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. ബ്ലോക്പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പച്ചക്കറിതൈ വിതരണം കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കാർഷിക മേഘലയിലെ ബ്ലോക് പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണെന്ന് എം എൽ എ പറഞ്ഞു. ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരേയും കൃഷിചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം പ്രസ്സ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്കും ഈ ചടങ്ങിൽവച്ച് പച്ചക്കറിതൈകൾ വിതരണം ചെയ്തു.
ബ്ലോക്പഞ്ചായത്തംഗങ്ങളായ സെലിൻജോൺ, ബിന്ദുജയകുമാർ, ഷീലകൃഷ്ണൻകുട്ടി, ഒ ഇ അബ്ബാസ്, വിൻസൺ ഇല്ലിക്കൽ.സെബാസ്റ്റ്യൻ പമ്പിൽ, എബി എബ്രഹാം, എം എൻ ശശി, സണ്ണി വേളൂക്കര, റെയ്ച്ചൽ ബേബി, ജെസ്സിമോൾ ജോസ്, ബ്ലോക് ഡവലപ്മെന്റ് ഓഫീസർ കെ എച്ച് നാസർ, കോതമംഗലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ എസ് സുഗുണൻ, സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് എന്നിവർ പ്രസംഗിച്ചു. അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ വി പി സിന്ധു സ്വഗതവും, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം എസ് സിഡീഖ് കൃതജ്ഞതയും പറഞ്ഞു.