കോതമംഗലം: ലോക് ഡൗൺ മൂലം നഗരസഭാ പരിധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരായ ആളുകളെ നഗരസഭ താമസിപ്പിച്ചിരിക്കുന്ന ടൗൺ യു പി സ്കൂളിൽ താമസിക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും റെഡ്ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഭക്ഷണം നല്കി.

തഹസീൽദാർ റെയ്ച്ചൽ കുര്യാക്കോസ്, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, എ.ജി ജോർജ്, കെ.എ നൗഷാദ്, കെ.വി തോമസ്, റെഡ് ക്രോസ് ജില്ല ചെയർമാൻ ജോയി പോൾ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ബിനോയി തോമസ്, എൽദോ പി.വി, ലോറൻസ് എബ്രഹാം, എ.ഒ വർഗീസ് ,ജിൻസി സിജു എന്നിവർ നേതൃത്വം നല്കി.


























































