കോതമംഗലം : ഭാരതീയ ചികിത്സാ വകുപ്പ് ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ (AMAl) കോതമംഗലം ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് കോതമംഗലത്ത് ആയുർവേദ പ്രതിരോധ മരുന്ന് കിറ്റ് വിതരണം നടത്തി. പല്ലാരിമംഗലം ഗവ. ആയുർവേദ ഡിസ്പൻസറി, പോത്താനിക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി, കവളങ്ങാട് ഗവ. ആയുർവേദ ഡിസ്പെൻസറി, കോതമംഗലം NRHM ഡിസ്പെൻസെറി എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച ഷഡംഗം കഷായ ചൂർണ്ണം, സുദർശനം ഗുളിക,വില്വാദി ഗുളിക, അപരാജിത ധൂപ ചൂർണ്ണം എന്നിവ ഉപയോഗക്രമം സഹിതം കിറ്റുകളാക്കി കോതമംഗലം പോലീസ് സ്റ്റേഷൻ- 71 ,എക്സൈസ് – 31, ഫയർ സ്റ്റേഷൻ – 20, ട്രെഷറി – 10 എന്നിങ്ങനെ ക്രമീകരിച്ച് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി. AMAl സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ജി. രാജശേഖരൻ, ISM മെഡിക്കൽ ഓഫീസമാരായ ഡോ.അജി, ഡോ. ആനന്ദ്, ഡോ. മിനിമോൾ, AMAI ജില്ലാ കമ്മിറ്റിയംഗം ഡോ.ബിനോയ് ഭാസ്കരൻ, കോതമംഗലം ഏരിയ പ്രസിഡണ്ടും കോതമംഗലം NHM മെഡിക്കൽ ഓഫീസറുമായ ഡോ.അമൃത ആർ നായർ, AMAl കോതമംഗലം ഏരിയ സെക്രട്ടറി ഡോ.ഇട്ടൂപ്പ് ജെ. അഞ്ചേരിൽ എന്നിവർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.