കോതമംഗലം : പല്ലാരിമംഗലം കുടിവെള്ള പ്രദേശത്ത് രാസവസ്തു ഉപയോഗിച്ച് സാമൂഹ്യ ദ്രോഹികൾ മീൻ പിടിച്ചതിനേ തുടർന്ന് ചത്ത് പൊങ്ങി ദുർഗന്തം വമിച്ച് തുടങ്ങിയ മീനുകളെ വാർഡ് മെമ്പർ ഷാജീമോളുടെ നേത്രത്വത്തിൽ അടിവാട്,ഹീറോ യങ്ങ്സ് ക്ലബ് വാളാച്ചിറ ജനകീയ കൂട്ടയ്മയിലേയും പ്രവർത്തകർ ചേർന്ന് പെറുക്കി മാറ്റി കുടിവെള്ള സ്രോദസ് വൃത്തിയാക്കി. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകൾ .
രണ്ടു പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശത്തുകൂടി ഒഴുകുന്ന പരീക്കണ്ണി- വാളാച്ചിറ – വരമ്പുപാറ – കുടുണ്ട പ്രദേശവാസികൾക്ക് വേനൽ കടുത്തതോടെ കുളിക്കുവാനും കുടിവെള്ള ശ്രോധസ്സായും ഈ പുഴയിലെ വെള്ളമാണ് ഏക ആശ്രയം. വരമ്പുപാറയിയെ പുഴക്ക് കുറുകെ ചെക്ക്ഡാം നിർമ്മിക്കുകയും പുഴയിലെ വെള്ളം തടഞ്ഞ് നിർത്തി വാട്ടർ അതോറിറ്റി നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസ് വഴി പുഴയിലെ വെള്ളം പമ്പ് ചെയ്തണ് പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ളത്തിനായി നൽകുന്നത്. വേനൽ കടുത്തതോടെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ശേഷിക്കുന്ന വെള്ളമാണ് പമ്പ് ചെയ്ത് നൽകുന്നത്.ഈ പുഴയിലെ പമ്പ് ഹൗസിനു മുന്നിലെ വെള്ളത്തിലാണ് കഴിഞ്ഞ ദിവസം മീൻപിടുത്തത്തിനായി ആയിരിക്കണം രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ വെള്ളം മലിനമാക്കി വിഷാംശം കലർന്ന രാസപദാർത്ഥം കലക്കിയത്.