വടാട്ടുപാറ: പനംചുവട് – പണ്ടാരൻസിറ്റി റോഡിന്റെ കലുങ്കിനോട് ചേർന്നുള്ള തോട്ടിൽനിന്ന് മണ്ണും മണലും JCB – ടിപ്പർ ഉൾപ്പെടെയുള്ള യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. തോട്ടിൽ നിന്നും വാരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചും, ഭൂമി നികത്തിയും ലോക്ക്ഡൗണിന്റെ മറവിൽ മണ്ണ് വിൽപ്പനയും നടത്തിവരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ നടപടി സമീപകാലത്ത് പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള പനംചുവട് കലുങ്കിന്റെ തകർച്ചയും പരിസരപ്രദേശങ്ങളിൽ ജലദൗർലഭ്യത്തിനും പരിസ്ഥിതിക തകർച്ചയും ഇടവരുത്തുന്നതാണ്.
ആയതിനാൽ ഈ നിയമവിരുദ്ധ നടപടിക്കെതിരെ അന്വേഷണം നടത്തി അടിയന്തിര പരിഹാര നടപടികളും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ഇടതുപക്ഷ യുവജന സംഘടനകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് dyfi-aiyf നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.