കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ ഡെങ്കിപ്പനി കൂടുതലായിറിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “ഉണർവ്വ് 2020 “എന്ന പേരിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കമായി. MLA യുടെ നേതൃത്വത്തിൽ വീടുകൾ കയറി ബോധവത്കരക്കരണവും, പ്രതിരോധ മരുന്ന് വിതരണവും നടത്തി.പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒരേ സമയം തന്നെ ശുചീകരണവും കൊതുകിന്റെ ഉറവിടനശീകരണവും ആരംഭിച്ചു.
വീടുകളിലെ ശുചീകരണവും ഉറവിടനശീകരണവും നടത്തേണ്ടത് അതാത് വീട്ടുകാർ തന്നെയാണ്, പൊതു സ്ഥലങ്ങളും പൊതു സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി വൃത്തിയാക്കും, കൊതുകിന്റെ പ്രധാന ഉറവിടമായി കണ്ടെത്തിയ റബ്ബർ തോട്ടങ്ങൾ ഉടമസ്ഥർ തന്നെ കൂത്താടി വിമുക്തമാക്കണം. വാരപ്പെട്ടി പൊത്തനക്കാവ് പടിയിൽ നടന്ന പരിപാടിക്ക് ആൻറണി ജോൺ MLA തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ, വൈസ് പ്രസിഡൻ്റ് AS ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ഷാജി ഐസക്, പി.വി മോഹനൻ, ഡയാനനോബി, വാരപ്പെട്ടി CHC മെഡിക്കൽ ഓഫീസർ മാത്യു എം ജോസ്, ആയൂർവേദ ഡോക്ടർ ബിബിന, ഹോമിയോ ഡോക്ടർ സജിത, ഹെൽത് സൂപ്പർവൈസർ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാടിൻ്റെ പൊതുനന്മക്കായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ വീട്ടുടമസ്ഥർ, സ്ഥാപനാ ധികാരികൾ, തോട്ടമുടസ്ഥർ എന്നിവരുടെയെല്ലാം പൂർണ്ണ സഹകരണമുണ്ടാകണമെന്നും ഇതൊരു തുടർപ്രവർത്തിയായി മുന്നോട്ട് കൊണ്ടു പോകുമെന്നും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും കാമ്പയ്നുമായി സഹകരിക്കണമെന്നും MLA അഭ്യർത്ഥിച്ചു