കോതമംഗലം : ലോക്ക് ഡൗണില്‍ ചക്കയുടെ പുതിയ പാചകക്കൂട്ടുകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് കേരളീയർ . രാവിലെ മുതൽ നാട്ടിൻപുറങ്ങളിലെ വീടുകളിൽ തുടങ്ങുന്ന ചക്കയുടെ വിവിധ വകഭേദങ്ങളിലുള്ള വിഭവങ്ങൾ അവസാനിക്കുന്നത് ഇനി ലോക്ക് ഡൗൺ തീരുമ്പോൾ ആകുവാനാണ് സാധ്യത. ചക്ക കൊണ്ടുള്ള പുതിയ വിഭവങ്ങളുടെ പരീക്ഷണത്തിന് ശേഷം ചക്കക്കുരു ജ്യൂസാണ് ഇപ്പോളത്തെ താരം. ഷാര്‍ജ ഷെയ്ക്, ബദാം ഷെയ്ക്ക് എന്നിവയെയെല്ലാം കടത്തിവെട്ടുന്നതാണ് ചക്കക്കുരു ജ്യൂസെന്നാണ് ഉണ്ടാക്കിയവരും കഴിച്ചവരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. അനായാസം ആര്‍ക്കും തയാറാക്കാമെന്നതാണ് ചക്കക്കുരു ജ്യൂസിന്റെ സവിശേഷതയെന്ന് കോട്ടപ്പടി സ്വദേശിയായ ഹമീദ് വ്യക്തമാക്കുന്നു.
ചക്കക്കുരു ജ്യൂസ് തയ്യാറാക്കുന്ന രീതി:-
ചക്കക്കുരുവിന്റെ പുറത്തെ ആവരണ തൊലി തൊലി കളഞ്ഞ് (ബ്രൗൺ കളർ കളയാതെ) കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ പുഴുങ്ങി എടുക്കുക. ചൂട് ആറിയതിന് ശേഷം മിക്സിയിൽ അടിച്ചെടുക്കുക. പരുവമായതിന് ശേഷം അതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ഒന്നുകൂടി അടിച്ചെടുത്ത് ഏലക്ക പൊടിച്ച് ചേർത്താൽ ചക്കക്കുരു ഷേക്ക് റെഡി. തണപ്പിച്ചു കഴിച്ചാൽ രുചി കൂടുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.