Connect with us

Hi, what are you looking for?

NEWS

വാരപ്പെടി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി: അടിയന്തിര യോഗം ചേരുന്നു.

കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പട്ടി പഞ്ചായത്തിലെ 5,6,7,8,10 വാർഡുകളിലായി 15 ൽ അധികം ഡെങ്കിപനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ സ്ഥിതികൾ അവലോകനം ചെയ്യുന്നതിനും കൂടുതൽ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും വേണ്ടി വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ ആൻ്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. നിലവിൽ വീടുവീടാന്തരം കയറി ഇറങ്ങി ഉറവിടനശീകരണവും, ബോധവത്കരണവും, കൊതുകിനെ നശിപ്പിക്കുന്നതിനുള്ള ഫോഗിങ്ങ് ,ലഘുലേഘ വിതരണം, മൈക് പബ്ലിസിറ്റി, ബോധവത്കരണം അടക്കമുള്ള പരിപാടികൾ നടന്നുവരുന്നതായി യോഗം വിലയിരുത്തി, കൂടാതെ നിലവിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട് കൊണ്ടു പോകുവാനും, അതോടൊപ്പം മുഴുവൻ റബ്ബർ പ്ലാൻ്റേഷൻ ഓണർമാരേയും വിളിച്ച് ചേർത്ത് അവർക്ക് ആവശ്യമായ നിർദേശങ്ങൾ നല്കുവാനും യോഗത്തിൽതീരുമാനമായി.

MLA യെ കൂടാതെ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ, വൈസ് പ്രസിഡൻ്റ് Aട ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ബിന്ദു ശശി, സവിത ശ്രീകാന്ത്, തഹസിൽദാർ റേച്ചൽ Kവർഗ്ഗീസ്, വില്ലേജ് ഓഫീസർ സുബൈർ, ഹെൽത് സൂപ്പർവൈസർ ഷാജി, ഹെൽത് ഇൻസ്പെക്ടർ താഹാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

You May Also Like

error: Content is protected !!