Connect with us

Hi, what are you looking for?

EDITORS CHOICE

ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ “കൊറോണ മൊട്ടകൾ” പെരുകുന്നു

കോതമംഗലം : വീടുകളിൽ ലോക്ക് ആയിപ്പോയ ജനങ്ങൾ വ്യത്യസ്തങ്ങളായ ആശയങ്ങളും, തമാശകളും, കൃഷി പാഠങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോൾ. വീടുകളിൽ തളക്കപ്പെട്ടവർ വീട്ടുജോലികളും , പറമ്പിലെ പണിയുമായി കഴിഞ്ഞു കൂടുമ്പോളാണ് ചൂട് ഒരു വില്ലനായി അനുഭവപ്പെട്ടത്. വീടിനുള്ളിൽ ഇരുന്ന് മടുത്തവർ കൃഷിയിടത്തിൽ ഇറങ്ങി പണികൾ എടുക്കുവാൻ തുടങ്ങിയപ്പോൾ തല വിയർക്കുന്നത് പലർക്കും ബുദ്ധിമുട്ടായി തോന്നുകയായിരുന്നു. അതിനൊരു പരിഹാരവും, പുതിയ പരിഷ്‌കാരവും നടപ്പിലാക്കുകയായിരുന്നു ലോക്ക് ഡൗൺ ജനത.

മൊ​ട്ട​യ​ടി​ച്ചവർ ഫേസ്ബുക്കിലൂടെ ചലഞ്ചു വരെ നടത്തുകയുണ്ടായി. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ അ​ട​ച്ച​തും ക​ടു​ത്ത ചൂ​ടു​മാ​ണ് യു​വാ​ക്ക​ളെ ത​ല മു​ട്ട​യ​ടി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക് ടൗ​ണ്‍ 14ന് ​അ​വ​സാ​നി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്തവരും ഈ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ട​ത്തോ​ടെ ത​ല മൊ​ട്ട​യ​ടി​ക്കാ​ന്‍ തീ​രു​മാ​നി​ക്കുകയായിരുന്നു. ക​ടു​ത്ത ചൂ​ട് മൂ​ലം വൃ​ദ്ധ​രും കു​ട്ടി​ക​ളു​മു​ള്‍​പ്പെടെ ഈ ​ട്രെ​ന്‍​ഡ് ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ട്ടി​ലെ​ങ്ങും മൊ​ട്ട​ത്ത​ല​യു​ടെ മേ​ള​മാ​യി. മു​ടി നീ​ണ്ട​തോ​ടെ ജ​ല​ദോ​ഷ​വും തു​മ്മ​ലു​മൊ​ക്കെ പി​ടി​പെ​ട്ട​താ​യും മൊ​ട്ട അ​ടി​ച്ച​വ​ര്‍ കാ​ര​ണ​മാ​യി പ​റ​യു​ന്നു​ണ്ട്. മൊട്ടത്തലയിൽ കൈയൊടിച്ചു സമയം കളയുന്നവരും ഇതിൽപ്പെടുന്നു. പുറത്തേക്ക് ഇറങ്ങുന്നില്ലാത്തതുകൊണ്ട് നാട്ടുകാരുടെ കളിയാക്കലിൽ നിന്നും രക്ഷപ്പെടുവാനും ലോക്ക് ഡൗൺ മൊട്ടയടിയിലൂടെ സാധിക്കുമെന്ന് കോട്ടപ്പടി സ്വദേശിയും ബിസിനസുകാരനുമായ ഹമീദ് വെളിപ്പെടുത്തുന്നു.

You May Also Like

error: Content is protected !!