ശബരി റയിൽ പദ്ധതി കേന്ദ്ര സർക്കാർ തന്നെ പൂർത്തീകരിക്കണമെന്ന് ലോക്സഭയിൽ റയിൽവേ ധനാഭ്യർത്ഥന ചർച്ചയുടെ ഭാഗമായി ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മൊത്തത്തിലുള്ള പ്രൊജക്ട് തുക വരുന്ന സാമ്പത്തിക വർഷങ്ങളിൽ ഭാഗിച്ച് വകയിരുത്തണം.
1998ൽ ആരംഭിച്ച പദ്ധതി പല കാരണങ്ങളാൽ മുടങ്ങി പോകുകയായിരുന്നു. ഈ പദ്ധതി വഴിയായി ഇന്ത്യയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായും റയിൽ പാതയില്ലാത്ത ഇടുക്കി ജില്ലയുമായും ഇന്ത്യൻ റയിൽവേ ബന്ധിപ്പിക്കുന്നതിന് സഹായകരമാകും.നിർദ്ദിഷ്ട പദ്ധതി പ്രദേശത്തു താമസിക്കുന്നവരുടെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയണം. പദ്ധതിയുടെ പൂർത്തീകരണമാണ് ഇതിനുള്ള ഏക പോംവഴിയെന്നും, കേരളം 50 ശതമാനം തുക വകയിരുത്താതെ കേന്ദ്രം തയ്യാറാകില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്തും, സാമ്പത്തിക ബാധ്യത കാരണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന സംസ്ഥാനത്തിന്റെ നിലപാടും ആണ് പദ്ധതി നിശ്ചലാവസ്ഥയിൽ എത്താൻ ഇപ്പോൾ കാരണമെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
പിന്നീട് സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് അടൽ ബിഹാരി ബാജ്പേയിയുടെ സ്വപ്ന പദ്ധതിയാണ് ശബരിറയിൽവേയെന്നും, കേന്ദ്ര സർക്കാർ ശബരിമലയെ അവഗണിക്കരുതെന്നും ആവശ്യപ്പെട്ടു.മന്ത്രി പീയൂഷ് ഗോയൽ 50 :50 എന്ന നയം മുൻ ഗവൺമന്റ് ആവിഷ്ക്കരിച്ചതാണെന്നും, NDA ഗവൺമെൻറിന്റെ നയമല്ലെന്നും പറഞ്ഞു. എന്നാൽ പുതിയ പദ്ധതികൾക്കായിട്ടാണ് ഈ നയം UPA സ്വീകരിച്ചതെന്നും ആയതിനാൽ പദ്ധതിയെ തടയരുതെന്നും കൊടിക്കുന്നിലും, ഡീൻ കുര്യാക്കോസും ചൂണ്ടിക്കാട്ടി.
https://www.facebook.com/602656109929640/videos/609225949937979/