കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന നായിക ശ്രീമതി റഷീദ സലീമിന് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആദരം. താലൂക്കിലെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഈ ഭരണ കാലയളവില്‍ താലൂക്കിലെ ലൈബ്രറികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 1.6 കോടി രൂപ ഫണ്ട് അനുവദിച്ച് ചരിത്രം തിരുത്തി കുറിച്ചതിനാണ് ലൈബ്രറി കൗണ്‍സില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ റഷീദ സലീമിന് ആദരവ് നല്‍കിയത്. കോതമംഗലം ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പുരാസ്ക്കാരം കൈമാറി.ആന്‍റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷനായി.
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ധശാല ; 35 ലക്ഷം രൂപ , പിണ്ടിമന പബ്ലിക് ലൈബ്രറി ; 25 ലക്ഷം രൂപ , പിണ്ടിമന കുമാരനാശാന്‍ നാഷണല്‍ ലൈബ്രററി ; 15 ലക്ഷം രൂപ.വാരപെട്ടി കക്കാട്ടൂര് പബ്ലിക് ലൈബ്രററി ; 20 ലക്ഷം രൂപ , താലൂക്കിലെ മുഴുവന്‍ ലൈബ്രററികള്‍ക്കും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായ് 11 ലക്ഷം രൂപയുമാണ് ഇക്കാലയളവില്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. ഇതുകൂടാതെ താലൂക്കില്‍ എംബാടും റോഡുകള്‍ ,തോടുകള്‍, കുടിവെളളം,ലൈഫ് ഭവന പദ്ധതി , വെക്തിഗത ആനുകൂല്യങ്ങള്‍ അടക്കം കോടികണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിയത് ഇതെല്ലാം പരിഗണിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീമിന് ലൈബ്രറി കൗണ്‍സില്‍ ഇത്തരം ഒരു പുരസ്ക്കാരം സമ്മാനിച്ചത്. കോതമംഗലം ലൈബ്രററി കൗണ്‍സില്‍ ഭാരവാഹികള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.