കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിമൻസ് സെല്ലിന്റെയും, താലൂക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും, എൻ എസ് എസ് യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ശ്രീമതി. ഫസീല. ടി. ബി. ഉത്‌ഘാടനം നിർവഹിച്ഛ് മുഖ്യ പ്രഭാഷണം നടത്തി.
കോതമംഗലം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശ്രീ. സുലൈമാൻ ടി. ഐ, എം. എ. കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മാരായ ഡോ. എൽദോസ് എ. എം, ഡോ. ജാനി ചുങ്കത്, വിമൻസ് സെൽ കോ. ഓർഡിനേറ്റർ പ്രൊഫ. അനു ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീ. ജോർജ് മാത്യു എന്നിവർ സംസാരിച്ചു.
കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്രബന്ധ രചന മത്സരം, ക്വിസ്, ഡിബേറ്റ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കായി ഡ്രൈവിംഗ് പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടികൾക്ക് ശ്രീമതി. ശാരി സദാശിവൻ, ശ്രീമതി. എലിസബെത് ജേക്കബ് എന്നിവർ നേതൃത്വം നൽകി