കോതമംഗലം: കിഴക്കിന്‍റെ പ്രവേശന കവാടനഗരമായ കോതമംഗലത്തിന്‍റെ നാശത്തിന് വഴിതുറക്കുന്ന പള്ളിത്തർക്കത്തിനും നീതി നിഷേധത്തിനും എതിരെ വ്യാപാരി സമൂഹം എക്കാലവും ജാഗ്രതാപൂർവ്വം നിലകൊള്ളുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പി സി ജേക്കബ് പ്രസ്താവിച്ചു. ഒരു മഹാനഗരത്തിന്‍റെ നാശത്തിനിടയാക്കുന്ന നീതിനിഷേധത്തിനെതിരെ നീതിപീഠങ്ങളും നിയമപാലകരും സാമൂഹ്യ-സന്നദ്ധ-രാഷ്ട്രീയ സംഘടനകളും നിലപാടെടുക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണസമിതി നടത്തിവരുന്ന ഉപവാസ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജില്ലാ പ്രസിഡന്‍റ്. മർച്ചന്‍റ്സ് അസോസിയേഷൻ അങ്ങാടി യൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ സത്യാഗ്രഹം.
വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്‍റ് ഇ.കെ സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഇ.എം ജോണി, ജില്ലാ സെക്രട്ടറി ജോസ് വർഗീസ്, മൂവാറ്റുപുഴ മേഖല പ്രസിഡന്‍റ് പി.എ കബീർ, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ജെസ്സിമോള്‍ ജോസ്, റോബിൻ സേവ്യർ, എം.എ മൊയ്തു., മൈതീന്‍ ഇഞ്ചക്കുടി,ബേബി തോമസ് ആഞ്ഞിലിവേലില്‍, ബിനു ജോര്‍ജ്ജ്, ബെന്നി പോള്‍,സിബി റോയ്,ഫാ.ബിജു അരീയ്ക്കൽ, പി.ടി.ജോണി, കെ.ഐ ജേക്കബ്, എം.എസ് ബെന്നി, സാബു കുരിശിങ്കൽ, പി വി പൗലോസ്, റെന്നി വർക്കി കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login