കോതമംഗലം: വേനൽ കടുത്തതോടെ നഗരത്തിലെത്തുന്ന നിരവധിയാളുകളും മറ്റ് നഗരത്തിലെ തൊഴിലാളികളും കുളിക്കുന്നതിനും മറ്റുമായി ഉപയോഗിച്ച് വരുന്ന കോളജ് റോഡിലെ ജോസ്കോളജിനു സമീപത്തെ കുരുർ തോട് കടവിലെ തോട്ടിലിറങ്ങാനുപയോഗിക്കുന്ന നടപ്പാത തകർന്നിട്ട് വർഷങ്ങളായി. കോൺ ഗ്രീറ്റ് സ്ലാബിൽ തീർന്ന ഇടുങ്ങിയ സ്റ്റെപ്പാണ് ഉപയോഗിച്ചു വരുന്നത്. റോഡിൽ നിന്നും തോട്ടിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തെ മെയിൻ സ്ലാബ് പൂർണ്ണമായി തകർന്നു. പരിയ മില്ലാത്തവർ വന്നാൽ നേരെ കുഴിയിൽ പതിച്ച് ജീവൻ വരെ നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഉള്ളത്.
നഗരവികസനത്തിന്റെ പേരിൽ ലക്ഷങ്ങൾ ചിലവഴിക്കുന്ന നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയാണ് ഇതിനു പിന്നിൽ ആയതിനാൽ വേനൽക്കാലത്ത് നഗരത്തിലെത്തുന്നവർക്ക് കരൂർ തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എത്രയും പെട്ടെന്ന് അപകടകെണിയിലായ തകർന്ന കോൺഗ്രീറ്റ് നടപ്പാത പുനർനിർമ്മിച്ച് ഉപയോഗൃയോഗ്യമാക്കണമെന്ന് ജനതാദൾ (എൽ.ജെ.ഡി ) കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി , ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടി എന്നിവർ പറഞ്ഞു
You must be logged in to post a comment Login