കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി സഹകരണ ബോർഡിൽ ലഭ്യമായിട്ടുള്ള അപേക്ഷകളിൽ റിസ്ക് ഫണ്ട് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബഹു:സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം മണ്ഡലത്തിലെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകളിൽ നിന്നും സഹകാരികൾക്ക് ലഭ്യമാകേണ്ട റിസ്ക് ഫണ്ട് ആനുകൂല്യങ്ങളെ സംബന്ധിച്ചും, റിസ്ക് ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കി അർഹരായവർക്ക് വേഗത്തിൽ റിസ്ക് ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.
കോതമംഗലത്തെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകളിൽ നിന്നായി കീരംപാറ സർവ്വീസ് സഹകരണ ബാങ്ക് 84,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 89,കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് 75,ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് 141,മാതിരപ്പിളളി സർവ്വീസ് സഹകരണ ബാങ്ക് 24,കോഴിപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് 70,മാമലകണ്ടം സർവ്വീസ് സഹകരണ ബാങ്ക് 6,മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് 34,കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക് 30,പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് 33,കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് 583 – 107,കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് 354 – 75,കോതമംഗലം പി സി എ ആർ ഡി ബി 8,കോട്ടപ്പടി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് 39,കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് 65, ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് 52,വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് 78,പോത്താനിക്കാട് എഫ് എസ് സി ബി 65,വടാട്ടുപാറ വനിത സഹകരണ സംഘം 6,വാരപ്പെട്ടി എ ഐ സി ഒ എസ് 2,പോത്താനിക്കാട് ഹൗസിങ്ങ് സഹകരണ ബാങ്ക് 2,കോതമംഗലം താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം 1,കോതമംഗലം എം എ കോളേജ് സ്റ്റാഫ് സഹകരണ സംഘം 1,കോതമംഗലം താലൂക്ക് മത്സൃ വ്യാപാര വനിത സഹകരണ സംഘം 2,കോതമംഗലം താലൂക്ക് മർക്കന്റയിൽ സഹകരണ സംഘം 11,വടാട്ടുപാറ റൂറൽ സഹകരണ സംഘം 7, ചെറുവട്ടൂർ റൂറൽ സഹകരണ സംഘം 2,കോതമംഗലം റൂറൽ സഹകരണ സംഘം 6,പോത്താനിക്കാട് റൂറൽ സഹകരണ സംഘം 12 എന്നിങ്ങനെ ആകെ 1127 അപേക്ഷകൾ റിസ്ക് ഫണ്ട് അനുകൂല്യത്തിനു വേണ്ടി ലഭിച്ചിട്ടുണ്ടെന്നും,
ലഭ്യമായ മുഴുവൻ അപേക്ഷകളിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതിൽ ന്യൂനതയുള്ള അപേക്ഷകളിൽ ന്യൂനത പരിഹരിച്ച് ലഭ്യമാക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും, കീരംപാറ സർവീസ് സഹകരണ ബാങ്ക് 20,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 25,കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് 15,ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് 22,മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് 6,കോഴിപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് 12,മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് 5,കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക് 8,പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് 10,കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് 583 – 24, കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് 354 – 8,കോതമംഗലം പി സി എ ആർ ഡി ബി 0,കോട്ടപ്പടി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് 11, കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് 14,ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് 19,വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് 25, പോത്താനിക്കാട് എഫ് എസ് സി ബി 27,വടാട്ടുപാറ വനിത സഹകരണ സംഘം 4,വാരപ്പെട്ടി എ ഐ സി ഒ എസ് -1, പോത്താനിക്കാട് ഹൗസിഗ് സഹകരണ സംഘം 2, കോതമംഗലം താലൂക്ക് എംപ്ലോയിസ് സഹകരണ സംഘം 1,കോതമംഗലം താലൂക്ക് മെർക്കൻ്റയിൽ സഹകരണ സംഘം 9, വടാട്ടുപാറ റൂറൽ സഹകരണ സംഘം 7, കോതമംഗലം റൂറൽ സഹകരണ സംഘം 5, പോത്താനിക്കാട് റൂറൽ സഹകരണ സംഘം 9,കോതമംഗലം താലൂക്ക് മത്സൃ വ്യാപാര വനിത സഹകരണ സംഘം 0,ചെറുവട്ടൂർ റൂറൽ സഹകരണ സംഘം 0, കോതമംഗലം എം എ കോളേജ് സ്റ്റാഫ് സഹകരണ സംഘം 0,മാമലക്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് 0 എന്നിങ്ങനെ 29 സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും ലഭിച്ച 1127 അപേക്ഷകളിൽ 289 അപേക്ഷകളാണ് ഇനി ന്യൂനത പരിഹരിച്ച് ലഭ്യമാകുവാനുള്ളതെന്നും ആയത് പരിഹരിച്ച് വരുന്ന മുറയ്ക്ക് നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ ആനുകൂല്യം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു: മന്ത്രി ആൻ്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login