കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, എക്സൈസ് വിഭാഗത്തിന്റെയും, ആഭിമുഖ്യത്തിൽ, വിമുക്തി 90 ദിന തീവ്ര യത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ വന്നു ഭവിച്ചിട്ടുള്ള വൻ വിപത്തായ മദ്യവും, മയക്കുമരുന്നിനുമെതിരെ സംഘടിക്കുക എന്നാ ലക്ഷ്യവുമായി ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. കോളേജിലെ മൂന്നു നിലകളിലെ വരാന്തകളിൽ, അധ്യാപക -അനധ്യാപകരും, വിദ്യാർത്ഥികളും ഒരു മനസോടെ മെഴുകുതിരി കത്തിച്ചു പിടിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി.
കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ടി. എം . കാസിംഎന്നിവർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എം. എ. കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കൺവീനർ ഡോ. മാത്യൂസ് ജേക്കബ്, ശ്രീ. പ്രദീപ് ജോസഫ് എന്നിവർ ഈ ചടങ്ങിന് നേതൃത്വം കൊടുത്തു.
You must be logged in to post a comment Login