കോതമംഗലം : കേരള ആരോഗ്യ സർവകലാശാല കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിൽ നടത്തിയ ബി. ഡി. സ് , എം. ഡി. സ് റെഗുലർ പരീക്ഷകളിൽ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഉന്നത വിജയം കരസ്ഥമാക്കി. എം ഡി സ് ഓറൽ മെഡിസിൻ ശാഖയിൽ ഡോ. ഷംജി ഷാജഹാൻ സർവകലാശാലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ബി ഡി സ് ഒന്നാം വർഷ പരീക്ഷയിൽ 96 ശതമാനം വിജയത്തോടെ കോളേജ് സർവകലാശാലയിൽ ഒന്നാമതെത്തി. കോളേജിലെ വിദ്യാർത്ഥികളായ മരിയ ബാബു, നിരഞ്ജന മേനോൻ എന്നിവർ സർവകലാശാല തലത്തിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. കൂടാതെ 18 ഓളം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംക്ഷനും ലഭിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും കോളേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ കോതമംഗലം എം ൽ എ ആന്റണി ജോൺ ഫലകങ്ങൾ നൽകി ആദരിച്ചു. മാർത്തോമാ ചെറിയ പള്ളി സഹവികാരി ഫാ. ബിജു അരീക്കൽ , എം. ബി. എം. എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ, സെക്രട്ടറി അഡ്വ. സി ഐ. ബേബി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, അഡ്മിനിസ്ട്രേറ്റർ സോനാ ജോസ് എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login