കോതമംഗലം: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിലെ വീഴ്ച്ച പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധിയായ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം പരിഹസിക്കുന്ന രീതിയിൽ നഗരത്തിന്റെ പൊതുയിടങ്ങൾ മാറുന്ന കാഴ്ച്ചയാണുള്ളത്. മാലിന്യനീക്കം ദിവസങ്ങളായി തടസ്സപ്പെട്ടതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. വഴിയോരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം തെരുവ് നായ്ക്കളും കാക്കകളും കൂടി വലിച്ചു പൊതുവഴികളിലേക്ക് ഇറക്കുകയും ചെയ്യുന്നു. മുൻസിപ്പൽ ബസ് സ്‌റ്റാൻഡിൽ ദുർഗന്ധം കാരണം വഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയയാണ്. അടിയന്തര കൗൺസിലും സർവ്വകക്ഷിയോഗവും ചേർന്ന് പരിഹാരം ഉണ്ടാക്കുമെന്ന് ചെയർപേഴ്സൺ നൽകിയ ഉറപ്പ് പാലിക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡിലെ മാലിന്യക്കൂമ്പാരം നാടിന് തന്നെ അപമാനമായിരിക്കുകയാണ്. സാംക്രമിക രോഗങ്ങളുടെ വിളനിലമായി ബസ് സ്റ്റാൻഡ് മാറുന്ന കാഴ്ചയാണുള്ളത്.
ഹൈറേഞ്ചിന്റെ കവാടമാണ് കോതമംഗലമെന്ന് സ്വയം അഭിമാനിക്കുന്നവർക്ക് നാണക്കേടുണ്ടാക്കുന്ന അവസ്ഥകൂടി കഴിഞ്ഞ ദിവസം കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫോര്ട് സ്റ്റേഷനിൽ ഉണ്ടായതായുള്ള ഫേസ്ബുക്ക് കുറിപ്പ് കൂടി വരുകയും ചെയ്‌തു. പോസ്റ്റിന്റെ പൂർണ്ണരൂപം ” കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റ്, സമയം 1.30. pm . ഒരു അമ്മയും മകളും ബസ്സിറങ്ങി നേരേ ലേഡീസ് ടോയലറ്റിലേക്ക് .അടഞ്ഞുകിടക്കുന്ന മൂത്രപ്പുര കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിൽക്കുന്നു. ചുറ്റുമുള്ള ആളുകളെ വകവയ്ക്കാതെ 45 വയസ്സോളം പ്രായം വരുന്ന ആ അമ്മ സാരി മെല്ലെ പൊക്കി….. അല്പം കഴിഞ്ഞ് ഏകദേശം18 വയസ്സു തോന്നിക്കുന്ന മകൾ പതിയെ ചുരിദാറിന്റെ ബോട്ടം താഴ്ത്തുന്നു. ഞാൻ കണ്ണുകളടച്ചു.രണ്ടുതുള്ളി കണ്ണീർ എവിടേയോ തട്ടി ചിന്നിച്ചിതറി. ”
https://www.facebook.com/permalink.php?story_fbid=2516951941914713&id=100007997950432
ഇടുക്കി , മൂന്നാർ ഭാഗത്തേക്കുള്ള ദീർഘ ദൂര സ്ത്രീ യാത്രക്കാർക്ക് അത്യാവശ്യമായ ടോയ്‌ലറ്റ് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥ മുനിസിപ്പാലിറ്റിയുടെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
You must be logged in to post a comment Login