Connect with us

Hi, what are you looking for?

CHUTTUVATTOM

കാലാവസ്ഥ വ്യതിയാനം: അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ 2020 ജനുവരി 7 മുതൽ 10 വരെ സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജർമൻ ശാസ്ത്രജ്ഞൻ ഡോ. മാക്സ് ഫങ്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ അത്തനേഷ്യസ് കോളേജ് പ്രൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ചു . മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, അന്തർദേശീയ സമ്മേളനത്തിന്റെ കോർഡിനേറ്റർ ഡോ.എം.എസ് വിജയകുമാരി, കൺവീനർ  ഡോ. ഡയാനാ ആൻ ഐസക്ക്, കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയൻസ് ആൻറ് ടെക്നോളജിയുടെ ഡയറക്ടർ ഡോ.വിനയ് കുമാർ ദദ്വാൾ മുഖ്യ പ്രഭാഷണം നടത്തി.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്ര, സാമൂഹ്യശാസ്ത്ര സംബന്ധമായ വൈജ്ഞാനിക ശാഖകൾ പരസ്പര ബന്ധിതമായി പഠിക്കേണ്ടതിന്റ അനിവാര്യത ഡോ.ദദ്വാൾ, ഡോ.രാജൻ ഗുരുക്കൾ എന്നിവർ ഊന്നിപ്പറഞ്ഞു.

സാമ്പത്തിക മേൽക്കോയ്മ നേടുന്ന ഉല്പാദകർക്ക് മാലിന്യത്തിന്റെ തോത്  കുറയ്ക്കാനും കഴിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലോകത്താകമാനമുള്ള പരിസ്ഥിതിനാശത്തിന്റെ കെടുതികൾ മാനവരാശി ഒന്നാകെ ഏറ്റുവാങ്ങും എന്ന തരിച്ചറിവോടെ മാറ്റത്തിന് വേണ്ടി ഉണർന്നു പ്രവർത്തിക്കാൻ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അന്തർദ്ദേശീയ സമ്മേളനം പ്രേരണയാകട്ടെ എന്ന് ഡോ. വിന്നി വറുഗീസ് ആശംസ നേർന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!