കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന ക്യാൻസർ കെയർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ ഡോ.വി.പി ഗംഗാധരൻ, കുട്ടമ്പുഴ മാമലക്കണ്ടത്തു നിർവ്വഹിച്ചു. തുടർന്ന് ബോധവൽ ക്കണ ക്ലാസും നടത്തി. ക്യാൻസർ മുൻകൂട്ടി രോഗനിർണ്ണയം നടത്തി ചികിൽസ ലഭ്യമാക്കിയാൽ രോഗികൾക്ക് പരിപൂർണ്ണ സൗഖ്യവും, മോചനവും നേടാൻ സാധിക്കുമെന്നും, മരുന്നുകൾ ലഭ്യമാണെന്നും, പുകയില, മദ്യം, പ്ലാസ്റ്റിക്, മറ്റു ലഹരി വസ്തുക്കൾ, ഫാസ്റ്റ്ഫുഡ് എന്നിവയുടെ ഉപയോഗം ക്യാൻസർ രോഗത്തിനു കാരണമാകുമെന്നും അത് ഒഴിവാക്കേണ്ടതാണെന്നും മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിനുള്ള ക്യാമ്പുകൾ ലഭ്യമാക്കാമെന്നും അറിയിച്ചു.
എം.ജി സർവ്വകലാശാല അത് ലറ്റിക് മീറ്റ് പോൾവാൾട്ട് സ്വർണ്ണ മെഡൽ ജേതാവ് അതുൽ എം മധു ,സ്കൂൾ കായികമേളയിൽ പോൾവാൾട്ടിന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ആനന്ദ് മനോജ് എന്നി വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.ക്രോസ് എറണാകുളം ജില്ല ചെയർമാൻ ജോയി പോൾ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ തോമസ് കടവൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ: രാജേഷ് രാജൻ, റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ലോറൻസ് എബ്രഹാം, കെ.പി ഗോപിനാഥൻ, പി.സി അരുൺ, മാരിയപ്പൻ നെല്ലിപ്പിള്ള, ഫാദർ ജോസഫ് ഞാളൂർ, പി കെ വിജയകുമാർ, ബിനോയി തോമസ്, എൽദോ പി.വി, സിസ്റ്റർ ബീഡ്, സജി ജോസഫ്, ഷെല്ലി പ്രസാദ്, ലേഖ ശിവദാസ്, ഡോ ലിസ് റാണി എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login