Connect with us

Hi, what are you looking for?

NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കുന്നു

കോതമംഗലം : കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ ഭരണാനുകൂലികളായ സംഘടനകളും ബിഎംഎസ് അനുകൂല സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കില്ല. സിഐടിയു, എഐടിയുസി, ബിഎംഎസ്, എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അധികാരികൾ വെളിപ്പെടുത്തുന്നു.

രണ്ട് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് അധികാരത്തിലെത്തിയ ഇടത് മുന്നണി പറഞ്ഞിരുന്നു. കൂടാതെ ആയിരം ബസുകള്‍ ഓരോ വര്‍ഷവും നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 101 ബസ്സ് മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ട് തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം എന്ന് ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇടത് സര്‍ക്കര്‍ ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നാണ് ആക്ഷേപം.

ശമ്പള പരിഷ്‌കരണം നടപ്പിലായില്ല. ഡിഎ കുടിശ്ശിക നല്‍കിയിട്ടില്ല. വാടക വണ്ടികള്‍ എടുക്കാനുള്ള നീക്കം സ്വകാര്യ വത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു. അതേസമയം സര്‍വ്വീസുകള്‍ മുടങ്ങുന്ന രീതിയലുള്ള സമരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. പണിമുടക്കില്‍ ഡയസ്‌നോണ്‍ ബാധകമായി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!