കോതമംഗലം: ഒക്ടോബർ 27 ഞായറാഴ്ച 12 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വെച്ച് അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികളുടെ ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുകയാണ്. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ തോമസ് പ്രഥമൻ ബാവയുടെ കല്പന പ്രകാരമാണ് ഞായറാഴ്ച കൂട്ടി കൂട്ടം സംഘടിപ്പിക്കുന്നത്. രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന്റെ അലയടികൾ മാറുന്നതിന് മുമ്പ് തന്നെയാണ് മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിത് അധിഥേയത്വം വഹിക്കുന്നത്. ‘കുട്ടി കൂട്ടം’ കൂട്ടായ്മയുടെ വിജയത്തിന് സഹകരണം അഭ്യർത്ഥിച്ച് സൺഡേ സ്കൂൾ കുട്ടികൾ വാർത്ത സമ്മേളനം നടത്തിയിരുന്നു. യാക്കോബായ സഭ അഭീമുഖിരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു. ഇത് വിശ്വാസം നിലനിർത്തുവാൻ വേണ്ടിയുള്ള സഹനമാണ്, ഞങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി ഞങ്ങൾക്ക് കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞ ബദ്ധരാണ്.
മലങ്കരയുടെ 700 ൽ പരം സൺഡേ സ്കൂളിൽ നിന്നുമായി 25000 ൽ അധികം കുട്ടികൾ പങ്കെടുക്കും. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ ഹൈറേഞ്ച്, പോത്തനിക്കാട്, ചേലാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ KSRTC ജംഗ്ഷനിൽ കുട്ടികളെ ഇറക്കിയ ശേഷം കോഴിപ്പിള്ളി ബൈ പാസിൽ വാഹനം പാർക്ക് ചെയ്യണം. മുവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ വിവിധ സൺഡേ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആയ അലീന ബാബു, സാറ എൽദോസ്, ഐറിൻ എലീന എൽദോസ്, ആൻ മറിയ ജോസ്, എൽവിൻ വിൻസെന്റ്, സോബിൻ എൽദോ, ജോഷ ജോർജ് എൽദോ, ജേക്കബ് ബിജു, മെറിൻ പി.എൽദോ, ഇസ എബി, നേഹ ബിജു, ജോർജ് എൽദോ, എൽദോ ബൈജു, ബേസിൽ ജോസ് എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login